Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Collision

Malappuram

ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ​ക്ക് പ​രി​ക്ക്

ച​ങ്ങ​രം​കു​ളം:​ തൃ​ശൂ​ർ-​കു​റ്റി​പ്പു​റം സം​സ്ഥാ​ന പാ​ത​യി​ൽ ച​ങ്ങ​രം​കു​ളം കാ​ളാ​ച്ചാ​ലി​ൽ മൂ​ന്നു ബ​സു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലേ​ക്ക് പോ​കു​ന്ന സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സും കാ​സ​ർ​ഗോ​ഡ് നി​ന്ന് കോ​ട്ട​യ​ത്തേ​ക്കു പോ​കു​ന്ന കെഎസ്ആ​ർ​ടി​സി മി​ന്ന​ലും ഒ​രു സ്വ​കാ​ര്യ​ബ​സും ത​മ്മി​ലാ​ണ് കൂ​ട്ടി​യ​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ച​ങ്ങ​രം​കു​ളം സ​ണ്‍​റൈ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. മി​ന്ന​ൽ ബ​സ് സ്വ​കാ​ര്യ ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ്വ​കാ​ര്യ​ബ​സി​ലും എ​തി​രെ​വ​ന്ന കെഎ​സ്ആ​ർ​ടി​സി​യി​ലും ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ പ​റ​ന്പി​ലേ​ക്ക് ക​യ​റി നി​ൽ​കു​ക​യാ​യി​രു​ന്നു. ച​ങ്ങ​രം​കു​ളം പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തെത്തു​ട​ർ​ന്ന് ഏ​റെ നേ​രം സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

 

National

യു​പി​യി​ൽ വാ​ഹ​നാ​പ​ക​ടം: ഒ​രാ​ൾ മ​രി​ച്ചു; 16പേ​ർ​ക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്വ​കാ​ര്യ ബ​സ് വാ​ഹ​ന​ത്തി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. 16പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബാ​ഗൗ​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഖ​ജു​ർ​മൈ തി​ര​ഹ​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന അ​ജ്ഞാ​ത വാ​ഹ​ന​മാ​ണ് ബ​സി​ൽ ഇ​ടി​ച്ച​ത്. തു​ട​ർ​ന്ന്, 50 ഓ​ളം യാ​ത്ര​ക്കാ​രു​മാ​യി പോ​യ ബ​സ് ല​ക്നോ ഹൈ​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി ഒ​രു വ​യ​ലി​ലേ​ക്ക് ക​യ​റി.

പ​രി​ക്കേ​റ്റ​വ​രി​ൽ ആ​റു​പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ര​ണ്ട് പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ല​ക്നോ​വി​ലേ​ക്ക് മാ​റ്റി​യ​താ​യി ചീ​ഫ് മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​അ​നി​ൽ കു​മാ​ർ ശു​ക്ല പ​റ​ഞ്ഞു.

അ​പ​ക​ട​കാ​ര​ണം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ബ​സി​ൽ ഇ​ടി​ച്ച വാ​ഹ​നം തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ പ്ര​വീ​ൺ കു​മാ​ർ പ​റ​ഞ്ഞു.

Latest News

Corehub Up